News

സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണം : യുഎഇ സംശയനിഴലില്‍ : ഉപയോഗിച്ചത് ചൈനീസ് മിസൈല്‍

ട്രിപ്പോളി: ലിബിയയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ യു.എ.ഇ സംശയനിഴലില്‍. അന്താരാഷ്ട്ര വാര്‍ത്താ മാദ്ധ്യമമായ ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍നിരായുധരായ 26 സൈനിക വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

Read Also : റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍

എന്നാല്‍ 2020 ജനുവരി നാലിന് നടന്ന ഈ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ല പ്രവര്‍ത്തിച്ചതെന്നും പ്രാദേശികമായി ഉണ്ടായ ഷെല്‍ ആക്രമണത്തിലാണ് കേഡറ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നു. ചൈനീസ് നിര്‍മിതമായ ‘ ബ്ലൂ ആരോ 7’ ഏന് പേരുള്ള മിസൈലുകളാണ് ആക്രമണം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത്. ‘വിങ്ങ് ലൂങ്ങ് 2’ എന്ന് പേരുള്ള ഡ്രോണുകളാണ് ഈ ശ്രേണിയിലെ മിസൈലുകള്‍ വിക്ഷേപിക്കുന്നത്.

ആക്രമണം നടന്ന സമയത്ത് ലിബ്യയിലെ വ്യോമ താവളമായ ‘അല്‍ ഖാദിമി’ല്‍ നിന്ന് മാത്രമാണ് ‘വിങ്ങ് ലൂങ്ങ് 2’ ഡ്രോണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇവിടേക്ക് ഡ്രോണുകള്‍ എത്തിച്ചതും അവ പ്രവര്‍ത്തിപ്പിക്കുന്നതും യു.എ.ഇ ആണ്. ഇക്കാരണം കൊണ്ടാണ് സംശയത്തിന്റെ നിഴല്‍ യു.എ.ഇയിലേക്ക് നീളുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button