Latest NewsKerala

കപ്പല്‍ അപകടം: 12 മരണം, പത്തുപേരെ രക്ഷപ്പെടുത്തി

മിസ്രതയിലാണ് അപകടം നടന്നത്

ലിബിയ: ലിബിയയില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചു. കപ്പലിലുണ്ടായിരുന്ന പത്ത് പേരെ  രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും മൂന്നു പേരെ ഇപ്പോഴും കണ്ടു കിട്ടിയിട്ടില്ല. മിസ്രതയിലാണ് അപകടം നടന്നത്. യു. എന്‍ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

അതേസമയം കുറേ ദിവസങ്ങള്‍ കടലില്‍ കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടവര്‍ക്ക് നിര്‍ജലീകരണം മൂലമുള്ള തളര്‍ച്ചയുള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ അപകടത്തിന്റെ ആഘാതത്തില്‍ പരിക്കുകളും കപ്പലിന്റെ ഇന്ധനടാങ്കില്‍ നിന്നും പൊള്ളലേറ്റതായും അധികൃതര്‍ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ നാലു പേരെ ട്രിപ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലിബിയന്‍ തീരങ്ങളിലേക്ക് തിരിച്ചെത്തുന്ന ദുര്‍ബലരായ കുടിയേറ്റക്കാരെ തടയുന്നതിന് ബദലായിട്ടുള്ള തീരുമാനം എടുക്കാന്‍ രാജ്യം തയ്യാറാവണമെന്ന് ലിബിയ ചീഫ് ഓഫ് മിഷന്‍ ഒമാന്‍ ബെല്‍ബേസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button