പൊലിസുകാരെയും രണ്ട് വഴിയാത്രക്കാരെയും വാഹനമിടിക്കുകയും നാട് റോഡിൽ പരാക്രമം നടത്തുകയും ചെയ്തതിലൂടെ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ് മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മരുമകള്‍. ഗദ്ദാഫിയുടെ മകന്‍ ഹനിബല്‍ ഗദ്ദാഫിയുടെ ഭാര്യയായ നാല്പതുകാരിയായ അലിനക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് സിറിയന്‍ ഉദ്യോഗസ്ഥര്‍.
ഡമാസ്‌കസില്‍ വെച്ചായിരുന്നു സംഭവം. നിയമം ലംഘിച്ച് അലിന കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. മദ്യപിച്ച നിലയിലായിരുന്നു ഇവരെന്നു ദൃക്സാക്ഷികൾ നൽകുന്ന മൊഴി. പിഴ ഈടാക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വാഹനത്തിലുള്ള അലിനയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ കൈയ്യേറ്റം ചെയ്തു.
കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത് കണ്ടതോടെ അലിന തന്റെ അടുത്തേക്ക് വന്നാല്‍ ഇനിയും വാഹനമിടിക്കുമെന്ന് ആക്രോശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉന്നത സിറിയന്‍ പൊലീസുദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും അലിനയെ വെറുതെ വിടുകയുമായിരുന്നു. എന്നാൽ ഇതിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമര്‍ശനമുയർന്നിരുന്നു.
Post Your Comments