Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Health & Fitness

രണ്ട് ആഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയെ അവഗണിയ്ക്കരുത്

രണ്ട് ആഴ്ചയിലധികമായുള്ള വിട്ടുമാറാത്ത ചുമയാണ് പ്രധാന ക്ഷയരോഗലക്ഷണമെങ്കിലും ചിലപ്പോള്‍ പനി മാത്രമാകാം. വിശപ്പില്ലായ്മയും അകാരണമായി ഭാരം കുറയുകയും ചെയ്യാം. എങ്കിലും പ്രമേഹവും മറ്റ് അനുബന്ധ അസുഖങ്ങളും ഉള്ളവര്‍ക്ക് കാര്യമായ ബാഹ്യക്ഷയരോഗ ലക്ഷണങ്ങള്‍ തുടക്കത്തില്‍ കണ്ടെന്നുവരില്ല. അതിനാല്‍ പ്രമേഹരോഗികളും ക്ഷയരോഗികളുമായി സമ്പര്‍ക്കമുള്ളവരും എച്ച്ഐവി ബാധിതരും, പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

പരിശോധനകള്‍ കഫ പരിശോധന മൈക്രോസ്‌കോപ്പ് വഴി നടത്തുകയാണ് എളുപ്പവും ഫലപ്രദവുമായ ശ്വാസകോശ ക്ഷയരോഗനിര്‍ണയവഴി. രണ്ട് ആഴ്ചയിലധികം ചുമയുള്ളവരും പനിയുള്ളവരും മറ്റും കഫത്തിന്റെ രണ്ടു സാന്പിളുകള്‍ ഒരു അംഗീകൃതലാബില്‍ (DMC) ചെയ്യുകയാണ് വേണ്ടത്. ഇതിന് പ്രാഥമിക പരിഗണന നല്‍കേണ്ടത് ഒരു ഡോക്ടറാണ്.ലക്ഷണങ്ങള്‍ വഴി ക്ഷയം സംശയിക്കപ്പെട്ടില്ലെങ്കില്‍ അയാളുടെ ക്ഷയരോഗം കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ഇത് കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ വളരെ കുറഞ്ഞുപോകുന്നതാണ് ക്ഷയരോഗികള്‍ ചികിത്സിക്കപ്പെടാതെ പോകുന്നതിനും പകര്‍ത്തുന്നതിനും കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button