Latest NewsIndia

ദാ​രി​ദ്ര്യ​ത്തി​നെ​തി​രാ​യ സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കാ​ണ് പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള കോ​ണ്‍​ഗ്ര​സി​ന്റെ പദ്ധതി; രാഹുൽ ഗാന്ധി

സു​ര്‍​താ​ഗ​ഡ്: ദാ​രി​ദ്ര്യ​ത്തി​നെ​തി​രാ​യ സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കാ​ണ് പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ണം ഉ​റ​പ്പ് പ​ദ്ധ​തി​യെ​ന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ സു​ര്‍​താ​ഗ​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇ​തൊ​രു സ്ഫോ​ട​ന​മാ​ണ്. ഒ​രു രാ​ജ്യ​വും ഇ​തു​പോ​ലെ​യൊ​ന്ന് ച​രി​ത്ര​ത്തി​ല്‍ ചെ​യ്തി​ട്ടി​ല്ല. രാ​ജ്യ​ത്ത് ഇ​നി​യൊ​രു ദ​രി​ദ്ര​ന്‍​പോ​ലും ഉ​ണ്ടാ​കില്ല. ന്യാ​യ് പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ 20 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളെ ദാ​രി​ദ്ര്യ രേ​ഖ​യ്ക്കു മു​ക​ളി​ലാ​ക്കും. രാ​ജ്യ​ത്തെ അ​ഞ്ചു കോ​ടി കു​ടും​ബ​ങ്ങ​ളി​ലെ 25 കോ​ടി ജ​ന​ങ്ങ​ള്‍​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ന്ന​ത്. മോദി സമ്പന്നർക്ക് നൽകിയത് കോൺഗ്രസ് ദരിദ്രർക്ക് നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ദ​രി​ദ്ര​ര്‍​ക്ക് മാ​സം 12,000 രൂ​പ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം. ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം 6000 രൂ​പ​യാ​ണ് വ​രു​മാ​നം എ​ങ്കി​ല്‍ ബാ​ക്കി 6000 രൂ​പ സ​ര്‍​ക്കാ​രി​ല്‍ നി​ന്നു ല​ഭ്യ​മാ​ക്കി വ​രു​മാ​നം 12,000 രൂ​പ​യി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇതിന്റെ ലക്ഷ്യം. 000 രൂ​പ വ​രു​മാ​ന​മു ണ്ടെ​ങ്കി​ല്‍ 4000 രൂ​പ ന​ല്‍​കും. 2000 രൂ​പയാണ് മാസവരുമാനമെങ്കിൽ 10000 രൂപയും നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button