അബുദാബി: ഒരൊറ്റ ഇടിമിന്നിലില്‍ അമ്പതോളം പക്ഷികള്‍ ചത്തു. അല്‍ ബയാനിലെ ഫാമിലാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട അമ്പതോളം പക്ഷികള്‍ ചത്തൊടുങ്ങിയത്. ഇതോടെ ഫാം ഉടമ ഖല്‍ഫാന്‍ ബില്‍ ബുട്ടി അല്‍ ഖുബൈസിയ്ക്ക് 40 കോടി രൂപയുടെ നഷ്ടം വന്നു. അല്‍ ദഫ്ര ഏരിയയിലെ ഫാമില്‍ ഇടിമിന്നല്‍ ഉണ്ടായത്. വളരെ അപൂര്‍വ ഇനത്തിലുള്ള പക്ഷികള്‍ ചത്തതോടെ വലിയ നഷ്ടമാണ് ഉടമയ്ക്കുണ്ടായത്.
നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള പക്ഷികളാണ് ഇടിമിന്നലില്‍ ചത്തതെന്നും അവ വിലമതിക്കാനാകാത്തതാണെന്നും ഫാം ഉടമയായ ഖുബൈസി പറഞ്ഞു. ചത്തതില്‍ ഒരു പക്ഷിക്ക് 10 മില്ല്യണ്‍ ദിര്‍ഹം വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഇടിമിന്നലില്‍ പക്ഷികളുടെ കൂടുകള്‍ പൂര്‍ണമായും നശിച്ചുവെന്നും ഖുബൈസി പറഞ്ഞു.
Post Your Comments