കോട്ടയം: കോട്ടയം റൂട്ടില്‍ ഇന്നുമുതല്‍ തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. സിഗ്‌നലിങ് ജോലികള്‍ക്കായി ഒരാഴ്ച്ചത്തേയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് 27-ാം തിയതി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. കോട്ടയം വഴിയുള്ള ആറു പാസഞ്ചറും ആലപ്പുഴവഴിയുള്ള അഞ്ചു പാസഞ്ചറും റദ്ദാക്കി. ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായാണ് സിഗ്‌നലിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.
മാര്‍ച്ച് 27 മുതല്‍ 31 വരെ കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി എക്‌സ്പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. കോര്‍ബ തിരുവനന്തപുരം എക്‌സ്പ്രസ് 25, 29 തിയതികളില്‍ ആലപ്പുഴ വഴി തിരിച്ചുവിടും. നാഗര്‍കോവില്‍-മംഗളൂരു പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ മാര്‍ച്ച് 31-ാം തിയതി ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
ആലപ്പുഴ റൂട്ടില്‍ റദ്ദാക്കിയ പാസഞ്ചറുകള്‍ (27 മുതല്‍ 31 വരെ)
കായംകുളം-എറണാകുളം പാസഞ്ചര്‍ (56380), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം-എറണാകുളം പാസഞ്ചര്‍ (56382), കൊല്ലം-എറണാകുളം മെമു (66302) , എറണാകുളം-കൊല്ലം മെമു (66303).
തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം സ്റ്റേഷനില്‍ ഒരുമണിക്കൂറോളം പിടിച്ചിടും. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് 25 മുതല്‍ 31 വരെ കുറുപ്പന്തറയില്‍ 50 മിനിട്ട് പിടിച്ചിടും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 25നും 26നും കുറുപ്പന്തറയില്‍ ഒരുമണിക്കൂര്‍ പിടിച്ചിടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ കുറുപ്പന്തറ-ഏറ്റുമാനൂര്‍ രണ്ടാം റെയില്‍പ്പാത 31-നു തുറക്കും.
റദ്ദാക്കിയ പാസഞ്ചറുകള്‍ ( കോട്ടയം റൂട്ട്)
എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം മെമു (66301), എറണാകുളം-കൊല്ലം മെമു (66307), കൊല്ലം-എറണാകുളം മെമു (66308).
Post Your Comments