Latest NewsBusiness

സെന്‍സെക്സ് നിഫ്റ്റി-പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 355.70 പോയിന്റ് താഴ്ന്ന് 37,808.91ലും നിഫ്റ്റി 102.60 പോയന്റ് താഴ്ന്ന് 11,354.30ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 812 ഓഹരികള്‍ നേട്ടത്തിലും 1860 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, വാഹനം, ലോഹം,ഫാര്‍മ, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലേക്ക് വീണത്.

ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, സിപ്ല,എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്,ആക്സിസ് ബാങ്ക്,ഹിന്‍ഡാല്‍കോ,സണ്‍ ഫാര്‍മ,വേദാന്ത, ടാറ്റ മോട്ടോഴ്സ്,കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button