![Ramesh Chennithala](/wp-content/uploads/2019/02/ramesh-chennithala.jpg)
തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ച മിനിമം വരുമാനം വാഗ്ദാനം ഐതിഹാസിക പ്രഖ്യാപനമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ അക്കൗണ്ടില്‍ ഉറപ്പ് വരുത്തുന്ന വിപ്ലവകരമായ സാമൂഹ്യമാറ്റമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 25 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി ലോകത്തിന് മാതൃകയാണ്. കള്ളപ്പണം വിദേശത്ത് നിന്ന് തിരികെപിടിച്ചു 15 ലക്ഷം ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പോലെയുള്ള മോദിയുടെ കള്ളവാഗ്ദാനം അല്ല. പണക്കാരനും പാവപ്പെട്ടവനും ഇടയിലുള്ള മതില്‍ പൊളിച്ചു നീക്കുന്ന ഐതിഹാസികമായ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നടത്തിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments