തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്കാണ് കേരളത്തിലെ മാഫിയ സംഘങ്ങൾ വളർന്നിരിക്കുന്നത്. എന്നിട്ടും ആഭ്യന്തര വകുപ്പും, ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണടച്ച് ഇരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
പിണറായി വിജയന്‍അധികാരത്തില്‍ വന്ന ശേഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേത് പോലെ മാഫിയ സംഘങ്ങള്‍ തെരുവില്‍ പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം ഗുണ്ടാ മാഫിയ സംഘങ്ങളെ നിയന്തിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഓപ്പറേഷന്‍ സുരക്ഷ പിണറായി സര്‍ക്കാര്‍ വന്നയുടനെ തന്നെ അട്ടിമറിച്ചിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments