തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തോടെ ബിജെപി ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലും കൂടിയാണ് പത്തനംതിട്ട. അതേസമയം ഈ സീറ്റിനു വേണ്ടി പാര്‍ട്ടിയില്‍ തന്നെ വടംവലിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കീറാമുട്ടിയായി വര്‍ത്തിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. മണ്ഡലത്തില്‍ കെ സുരേന്ദ്രന് വേണ്ടി ആവശ്യം ഉന്നയിച്ചത് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ സീറ്റ് മോഹത്തി്‌ന് തടസ്സമായെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്.
എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയായിരുന്നു അദ്ദേഹം ഫെബ്രുവരി 22ന് പാലക്കാട് എത്തിയപ്പോള്‍ ഒരു മാധ്യമത്തിനു നല്‍കിയ വിശദീകരണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് താന്‍ അറിയിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കെ സുരേന്ദ്രന് തീരുമാനിച്ചിരുന്നത് തൃശൂര്‍ മണ്ഡലമിരുന്നെന്നും തുടര്‍ന്ന് അദ്ദേഹം അവിടെ ചെറിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ ഈ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കേണ്ടി വന്നതിനാലാണ് സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മത്സരിക്കണം എന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇതിന് മുന്‍പ് എഴുത്തുകാരന്‍ എന്ന നിലയില്‍ നേരത്തേ തന്നെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍വേണ്ടി പാര്‍ട്ടിയില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ അതിനിടയിലാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നതും അവിടെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഐക്യകണ്ഠേന ഉയര്‍ന്നതിനാലും അത് ഏറ്റെടുക്കുകയുമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ഒരു സീറ്റിനുവേണ്ടി ഓടി നടക്കുന്നയാളാണ് താനെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍്ത്ത പ്രചരിപ്പിച്ചതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments