Latest NewsInternational

ജയിലില്‍ കഴിയുന്ന നവാസ് ഷരീഫിന്റെ ആരോഗ്യനില മോശമെന്ന് മകള്‍ മറിയം

ലഹോര്‍: തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമാണെന്നറിയിച്ച് മകള്‍ മറിയം. കുടുംബഡോക്ടര്‍ക്കൊപ്പം നവാസ് ഷരീഫി ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മറിയെ ഇക്കാര്്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വൃക്കകളെ ബാധിച്ചിട്ടുള്ള രോഗം മൂന്നാം ഘട്ടത്തിലാണെന്നും വിദഗ്ധ ചികിത്സ അത്യാവശ്യം ആണെന്നും മറിയം പറയുന്നു. ഷറീഫിന്റെ കൈകള്‍ക്ക് വേദന അനുഭവപ്പെടുന്നുണ്ടെന്നും മറിയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ണറിയം ഇക്കാര്യം അറിയിച്ചത്.

അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ നവാസ് ഷരീഫിന് ഏഴ് വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണു നവാസ് ഷരീഫ് ജയിലിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button