Latest NewsEducationEducation & Career

നാഷണൽ ടാലന്റ് സേർച്ച് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ദേശീയ തലത്തിൽ പ്രതിഭാശാലികളായ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തുന്ന നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയുടെ നവംബറിൽ നടക്കുന്ന ഒന്നാംഘട്ട പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്ലാമൂട്, ചാരാച്ചിറയിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കോഴ്‌സിൽ ചേരാം.

ഏപ്രിൽ 28 മുതൽ ഒക്‌ടോബർ അവസാനം വരെയാണ് കോഴ്‌സ്. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്സ്. ജി.എസ്.ടി. ഉൾപ്പെടെ 5900 രൂപയാണ് ഫീസ്. അപേക്ഷാ ഫോം മാർച്ച് 28 മുതൽ ചാരാച്ചിറയിലെ സിവിൽ സർവീസ് അക്കാഡമി മെയിൻ സെന്ററിലും പാലക്കാട്ടെ സബ് സെന്ററിലും ലഭിക്കും. അവസാന തിയതി ഏപ്രിൽ 27.

വിലാസം: ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2313065, 2311654 വെബ്‌സൈറ്റ്: www.ccek.org, www.kscsa.org

shortlink

Related Articles

Post Your Comments

Related Articles


Back to top button