ന്യൂ ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പത്താം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇത്തവണയും പ്രഖ്യാപിച്ചില്ല. പശ്ചിമബംഗാളിലെ 25 സീറ്റുകളിലേക്കും , മഹാരാഷ്ട്രയിലെ ഒരു സീറ്റിലേക്കും, ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിനായി നാല് സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുബൈ നോർത്ത് വെസ്റ്റിലേക്ക് നേരത്തേ പരിഗണിച്ചിരുന്ന സഞ്ജയ് നിരുപത്തിന് പകരം ദേവ്റ കോൺഗ്രസ് സ്ഥാനാർത്ഥിയാകും.
Congress party releases a list of 26 candidates in Maharashtra and West Bengal for #LokSabhaElections2019 . Sanjay Nirupam to contest from Mumbai North-West (Maharashtra). pic.twitter.com/Ddlo22ibuS
— ANI (@ANI) March 25, 2019
രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമായി തുടരുന്നു.
Congress party releases list of 4 candidates for the elections to the Legislative Assembly of Odisha. pic.twitter.com/5AfJEmOlg6
— ANI (@ANI) March 25, 2019
വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതിനാലാണ് വടകരയിലെ സ്ഥാനാർത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. അതേസമയം മുരളീധരൻ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിർദ്ദേശവും എഐസിസി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്.
Post Your Comments