ചെന്നെ: പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം വിവാദങ്ങളിലേക്ക്. 2009 ലെ ചിദംബരത്തിന്റെ സ്ഥാനാർഥിത്വവും വിവാദത്തിൽ ആയിരുന്നു. പരാജയപ്പെട്ട ചിദംബരത്തിന്റെ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോൾ ചിദംബരം വിജയിച്ചതായി പ്രഖ്യാപിച്ച സംഭവത്തിൽ ആരോപണങ്ങളും പരാതികളും ഉണ്ടായിരുന്നു. ശിവഗംഗയില്‍ നിന്നാണ് കാര്‍ത്തി മത്സരിക്കുക. കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ ചിദംബരം മകന് സീറ്റ് അട്ടിമറി നടത്തി നേടിക്കൊടുത്തതാണെന്ന ആരോപണവുമായി മുന്‍ എംപിയായ സുദര്‍ശന നാച്ചിയപ്പനാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉയരുന്നത്.കാര്‍ത്തിക്ക് എന്തടിസ്ഥാനത്തിലാണ് സീറ്റ് നല്‍കിയതെന്നാണ് നാച്ചിയപ്പന്‍ ചോദിക്കുന്നത്. പി ചിദംബരത്തിന്റെ പിന്തുണയല്ലാതെ എന്താണ് കാര്‍ത്തിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാച്ചിയപ്പന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അളഗിരി പി ചിദംബരത്തിന്റെ ആളാണെന്നും അതിനാല്‍ ആണ് തന്നെ പരിഗണിക്കാതിരുന്നതെന്നും നാച്ചിയപ്പന്‍ പറയുന്നു.
സീറ്റ് ഉറപ്പാക്കാന്‍ ചിദംബരം കളിച്ചെന്നും അങ്ങനെ നേടിയതാണ് കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും പറയുന്നു. പാര്‍ട്ടിയെ കബളിപ്പിച്ച് നേടിയതാണ് സീറ്റെന്നും കാര്‍ത്തിക്കെതിരെ കോടതി വിധി വന്നാല്‍ ചിദംബരം മരുമകള്‍ ശ്രീനിധിക്ക് സീറ്റ് നേടിക്കൊടുക്കുമെന്നും പറയുന്നു. തമിഴ് മക്കള്‍ക്ക് പി ചിദംബരത്തിന്റെ അഴിമതി നിറഞ്ഞ കുടംബത്തോട് വെറുപ്പാണ്. 1999ല്‍ നാച്ചിയപ്പ വിജയിച്ച മണ്ഡലം 2004ന് പി ചിദംബരത്തിനായി വിട്ട് കൊടുക്കയായിരുന്നു. 1.50 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചിദംബരം വിജയിച്ചത്. എന്നാല്‍ ചിദംബരം തന്റെ അഴിമതി നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ കോൺഗ്രസിനെ താറുമാറാക്കിയെന്നും ഇദ്ദേഹം ആരോപിച്ചു.
Post Your Comments