ഗുവാഹത്തി: പാകിസ്ഥാനിലെ തെരഞ്ഞടുപ്പിൽ മത്സരിച്ചാൽ കോൺഗ്രസ് നേതാക്കൾ വന്‍ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. പാകിസ്ഥാനിലെ നവമാദ്ധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കളാണ് തരംഗം. പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ല. രാജ്യത്തെ സൈന്യത്തിനെതിരെ മോശമായ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്.
അവർ സൈന്യത്തെ അവര്‍ സംശയിക്കുന്നു.കോൺഗ്രസിന്റെ മനസ് പാകിസ്താനൊപ്പമാണെന്നും രാംമാധവ് അസാമിലെ ഗുവാഹത്തിയിൽ പറഞ്ഞു.സാധാരണ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് വിരുദ്ധമായ വികാരം ആഞ്ഞടിക്കുകയാണ് പതിവ്. എന്നാല്‍ പതിവുകള്‍ തിരുത്തുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാംമാധവ് പറഞ്ഞു.
നേരത്തെ കൊണ്ഗ്രെസ്സ് നേതാക്കൾ നരേന്ദ്ര മോഡി സർക്കാരിനെ അധികാരത്തിൽ നിന്ന് ഇറക്കുന്നതിനു പാകിസ്താന്റെ സഹായം തേടിയതായി ആരോപണം ഉണ്ടായിരുന്നു. കൊണ്ഗ്രെസ്സ് നേതാക്കളായ സിദ്ധു, സാം പിത്രോഡ , മാണി ശങ്കർ അയ്യർ, ദിഗ്‌വിജയ് സിംഗ്, തുടങ്ങിയ പല നേതാക്കളും പാകിസ്താന് അനുകൂലമായ പരാമർശങ്ങളാണ് പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടത്തിയത്.
Post Your Comments