Latest NewsKerala

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം : കോണ്‍ഗ്രസിനെ പരിഹസിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ലോക്സഭാ തിരഞെടുപ്പിനായി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമാകാത്ത വന്നതോടെ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസ്. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇതു പോലെ ഒരു കോപ്രായം കണ്ടിട്ടില്ലെന്നും ഇത് എന്തൊരു കോപ്രായമാണെന്നും കോടിയേരി പരിഹസിച്ചു.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 12,000 രൂപ നല്‍കുമെന്ന പ്രഖ്യാപനം പുതിയതല്ല. 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഈ കേരളത്തില്‍ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുക. മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നതെന്നും പ്രഖ്യാപനം കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം അവകാശവാദം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button