KeralaLatest News

മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി; സി വിജില്‍ സംവിധാനം ഫലം കാണുന്നു

മലപ്പുറം: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി എടുക്കുന്ന സി വിജിൽ സംവിധാനം ഫലം കാണുന്നു. ‘ സി വിജില്‍’ എന്ന പേരിലുള്ള മൊബൈല്‍ആപ്ലിക്കേഷനും വെബ്സൈറ്റ് സംവിധാനവുമൊരുങ്ങിയതോടെയാണ് പരാതികൾക്ക് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കാൻ കഴിയുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് ‘സി വിജില്‍’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ആപ്ലിക്കേഷനിലൂടെ തത്സമയം മാത്രമേ തെളിവു സഹിതം പരാതികള്‍ അപ്ലോഡ് ചെയ്യാൻ കഴിയുകയുള്ളു. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍,ഫോട്ടോകള്‍ എന്നിവ പരാതിക്കൊപ്പം തെളിവായി നല്‍കാം. ഇവ ലകടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ‘ സി വിജില്‍’ സെല്ലില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അഞ്ച്മിനിറ്റിനകം അതത് മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. സ്‌ക്വാഡുകള്‍ അതത് പ്രദേശങ്ങളിലെത്തി പരാതി സംബന്ധിച്ച്‌ പരിശോധന നടത്തി 45 മിനുറ്റിനുള്ളില്‍ നടപടി സ്വീകരിച്ച്‌ ആപ്ലിക്കേഷനിലൂടെ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments


Back to top button