Election NewsElection 2019

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാ മീണക്കെതിരെ പരാതി നല്‍കി ബിജെപി. പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും മീണയുടെ ഫോട്ടോവച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിനെതിരെ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷാണ്‌ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ ആപ്പിലൂടെയാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകളോ മറ്റ് പ്രചരണ സാമഗ്രികളോ വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് മീണ സ്വന്തം ചിത്രമുള്ള പോസ്റ്ററുകള്‍ വ്യാപമായി പതിപ്പിച്ചിരിക്കുന്നത്. നിയമം നടപ്പാക്കേണ്ടവര്‍തന്നെ നിയമം ലംഘിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരാതിയില്‍ നടപടിയെടുക്കാതെ കുറ്റക്കാരെ രക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മറ്റു നിയമനടപടികള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button