Latest NewsNewsIndia

മോദി സര്‍ക്കാരിന് മാത്രമേ ഭീകരവാദത്തെ പിഴുതെറിയാന്‍ സാധിക്കുകയുള്ളുവെന്ന് അമിത് ഷാ

ആഗ്ര: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു മാത്രമേ ഭീകരവാദത്തെ പിഴുതെറിയാന്‍ കഴിയൂവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആഗ്രയില്‍ വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാരിനെ സാധിക്കുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ദേശീയ സുരക്ഷ വച്ചു കളിക്കരുത്. സൈന്യത്തിന്റെ ധീരതയെ രാഹുല്‍ ചോദ്യം ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ ബിഎസ്പി അധ്യക്ഷ മായാവതി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവര്‍ക്കു നേരെയും അമിത് ഷാ വിമര്‍ശമുയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button