Latest NewsUAEGulf

ആയിരത്തോളം പ്രവാസികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല

തൊഴിലാളികള്‍ ദുരിതത്തില്‍

ദുബായ്: ആയിരത്തോളം പ്രവാസികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല. . നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം ആയിരത്തോളം തൊഴിലാളികളാണ് ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ലഭിക്കുന്ന ഭക്ഷണത്തിലാണ് ഇപ്പോള്‍ എല്ലാവരുടെയും ജീവിതം മുന്നോട്ട് പോകുന്നത്. പലരും വിസയുടെ കാലാവധിയും കഴിഞ്ഞെങ്കിലും എന്നെങ്കിലും ശമ്പള കുടിശ്ശിക കിട്ടുമെന്ന പ്രതീക്ഷയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.ജോര്‍ദാന്‍ സ്വദേശികളാണ് കമ്പനി ഉടമസ്ഥര്‍. അവരുടെ നിരുത്തരവാദപരമായ സമീപനമാണ് നല്ല നിലയില്‍ നടന്നിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് ജീവനക്കാരും തൊഴിലാളികളും പറയുന്നു.

നേരത്തെ ഏഴായിരത്തിലേറെ ജീവനക്കാരുണ്ടായിരുന്ന ആക്ട്കോ എന്ന ജനറല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇപ്പോള്‍ അവശേഷിക്കുന്നവരാണ് നാട്ടിലേക്ക് പോകാന്‍ പോലുമാവാതെ കഷ്ടപ്പെടുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുള്ളവരാണ് തൊഴിലാളികള്‍ ഏറെയും. ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, സോനാപുര്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായാണ് തൊഴിലാളികളുടെ താമസം. ക്യാമ്പില്‍ താമസിക്കാന്‍ തടസ്സമില്ലെങ്കിലും ഭക്ഷണത്തിന് വഴി കാണാതെ എല്ലവരും കഷ്ടപ്പെടുന്നു. കമ്പനിയാണെങ്കില്‍ ഇപ്പോള്‍ ഇവര്‍ക്ക് ജോലിയും നല്‍കുന്നില്ല. പലരുടെയും താമസരേഖകള്‍ ശരിയല്ലാത്തതിനാല്‍ പുറത്ത് പോയി ജോലിയെടുക്കാനും അവര്‍ക്കാവുന്നില്ല. ദുബായ് സെയ്ന്റ് മേരീസ് ചര്‍ച്ച്, ഫ്രണ്‍ഡ്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ ചില സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചു നല്‍കുന്ന ഭക്ഷണമാണ് ഇപ്പോള്‍ ആശ്രയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button