
പുനെെ : മസാജ് പാര്‍ലറുകളില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ 5 തായ് യുവതികളെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി. സമൂഹ്യ സേവന സെല്ലും ക്രെെം ബ്രാഞ്ചും സംയുക്തമായി നടത്തിയ മിന്നല്‍ റെയ്ഡിലാണ് പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയില്‍ അകപ്പെട്ടിരുന്ന തായ് യുവതികളെ രക്ഷപ്പെടുത്തിയത്.
റെയ്ഡില്‍ പെണ്‍വാണിഭ സംഘത്തിലെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ അധാര്‍മ്മിക പ്രവര്‍ത്തനത്തിന് കേസ് ചുമത്തിയിട്ടുണ്ട്. രണ്ട് മസാജ് പരാര്‍ലറുകളിലാണ് റെയ്ഡ് നടന്നത്. കൊറിഗോണിലെ സുകന്യ സ്പാ , ഇലൂമി സ്പാ എന്നീ മസാജ് പാര്‍ലറുകളിലായിരുന്നു റെയ്ജ്.
ഉന്നത ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.
Post Your Comments