വടകര: എതിര്‍പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ പോലും എന്നെ അറിയുന്നയാളെന്നോണം നിര്‍ലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്
1999 ലെ തിരുവോണ നാളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം വെട്ടിനുറുക്കിയത്. അതിന് ശേഷവും കൊല്ലുമെന്നുള്ള സംഘപരിവാറിന്റെ വെല്ലുവിളികള്‍. ശരിയായി ഡ്രൈവിങ്ങ് അറിയാത്തയാളെ ആംബുലന്‍സ് ഡ്രൈവറാക്കി അപകടത്തില്‍പ്പെടുത്തുക വഴി യുഡിഎഫ് ഗവണ്‍മെന്റ് കൊല്ലാന്‍ ശ്രമിച്ചത്. നുണപ്രചാരണങ്ങള്‍ നടത്തിയത്. നാല്‍പ്പത്തിയെഴാം വയസുവരെ വലതു കൈകൊണ്ട് മാത്രമെഴുതിയ ഓര്‍മ്മകള്‍ എന്നിവയെല്ലാം പി ജയരാജന്‍ തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നു.
ചില പഴയകാലകോണ്‍ഗ്രസ്സുകാരും മതനിരപേക്ഷത അപകടപ്പെടുന്നതില്‍ വലിയ ആശങ്ക പങ്കുവെച്ചിട്ടുമുണ്ട്. ഇവിടെ,പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് പരമാധികാരികള്‍.ജനകീയ കോടതിക്ക് മുന്‍പില്‍ ഈ വസ്തുതകള്‍ ഞാന്‍ അവതരിപ്പിക്കും.കോണ്‍ഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും അതെല്ലാം വോട്ടര്‍മാര്‍ പരിഹസിച്ച് തള്ളും.വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും ജയരാജന്‍ കുറിച്ചു
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/pjayarajan.kannur/posts/2356930461232877
Post Your Comments