മസ്‌കറ്റ് : തൊഴില്‍ വിസകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കുന്നു. ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇ-വിസ അധികൃതര്‍ പറഞ്ഞു. ഒമാനിലാണ് എല്ലാ വിഭാഗം തൊഴില്‍ വിസകളും ഓണ്‍ലൈന്‍ ആക്കുന്നത്. നിലവില്‍ വിസിറ്റ് വിസയും സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫീസുകള്‍ വഴി 36 വിവിധ തരം വിസകളാണ് ഒമാന്‍ നല്‍കുന്നത്. സ്‌പോണ്‍സര്‍ ആവശ്യമുളള ടൂറിസ്റ്റ് വിസ, സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുന്നത്.
ഇ വിസ സമ്പ്രദായം ആരംഭിച്ചത് മുതല്‍ ഇതു വരെ ഒരു ലക്ഷത്തിലധികം വിസകള്‍ നല്‍കിയിട്ടുണ്ട്. ജോലി വിസക്കൊപ്പം നിക്ഷേപക വിസ, വിദ്യാര്‍ഥി വിസ, കുടുംബ വിസ, താല്‍കാലിക ജോലി വിസ തുടങ്ങിയ വിസകളും ഓണ്‍ലൈനായി മാറും
Post Your Comments