തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമനചന്ദ്രന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം. തെരഞ്ഞടുപ്പ് യോഗം കഴിയാത്തതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റി വച്ചത്. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാത്രമേ മാധ്യമങ്ങളെ കാണുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. നാളെയാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം വയനാട് സീറ്റില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം രാഹുലിന്റേതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments