പാട്‌ന: മകന്റെ കരച്ചില്‍ നിര്‍ത്താന്‍ മകന്റെ വായ് സ്വന്തം മാതാവ് പശതേച്ച് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് ശോഭ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനോട് അമ്മ ഈ ക്രൂര പ്രവര്‍ത്തി ചെയ്്തത്.
അതേസമയം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനാണ് സംഭവം ആദ്യം കണ്ടത്. തന്നെ കണ്ടിട്ടും കുഞ്ഞ് അനങ്ങാതെ കിടക്കുന്നതു കണ്ട് മകന്റെ അടുത്ത് ചെന്നപ്പോള്‍ വായില്‍ നിന്നും എന്തോ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഭാര്യയോട് എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍? കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ഗ്ലൂ ഒഴിച്ചു എന്നായിരുന്നു മറുപടി. കരയാതിരിക്കാനായിട്ടാണ് ചുണ്ടുകളില്‍ ഗ്ലൂ ഒഴിച്ചതെന്നും അവര്‍ പറഞ്ഞു.
ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകടനില തരണം ചെയതുവെന്ന് ഡോക്്ടര്‍മാര്‍ പറഞ്ഞു.
Post Your Comments