തിരുവനന്തപുരം: തിരുവന്തപുരം പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. കരുണാകരന്‍ എന്നയാളാണ് മരിച്ചത്. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലില്‍ പണിയെടുക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സൂര്യാഘാതമേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ കണ്ടെത്തി.
വയലില്‍ കുഴഞ്ഞു വീണ് കിടക്കുന്ന കരുണാകരനെ നാട്ടുകാര്‍ ഉടന്‍ തന്നെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇയാളുടെ മരണ കാരണം സൂര്യാഘാതം മൂലമാണോ എന്നുള്ളത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ പറയുവാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments