കാഞ്ഞിരപ്പള്ളി: ജെസ്ന മരിയ ജെയിംസ് തിരോധാനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത്. ജെസ്‌ന തിരോധാന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക നടപടികള്‍പോലും സ്വീകരിച്ചിട്ടില്ലെന്നും കേസ് എങ്ങുമെത്തിയിട്ടില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.
അന്വേഷണം അവസാനിപ്പിക്കുന്നതിന് പകരം സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജെസ്നയുടെ തിരോധാനം സി.ബി.ഐ. അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന് രൂപതാ കമ്മിറ്റി നിവേദനം അയച്ചു. 2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നാ മരിയ ജെയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു.
Post Your Comments