Latest NewsIndia

കാല്‍നടയായി 1500 കിലോ മീറ്റര്‍ താണ്ടിയ യുവാവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദനം പാലിക്കണമെന്ന് ആവശ്യവുമായി കാല്‍നടയായി 1500 കിലോ മീറ്റര്‍ താണ്ടിയ യുവാവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കി. 31 കാരനായ മുക്തികിന്ത ബിസ്വാളിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മുക്തികിന്ത ബിസ്വാളും ഇടംപിടിച്ചിരിക്കുന്നത്.

മോഡിയെ കാണാനായി 71 ദിവസങ്ങള്‍ നീണ്ട കാല്‍നട യാത്രയില്‍ 1500 കിലോ മീറ്ററാണ് മുക്തികിന്ത താണ്ടിയത്. റൂര്‍ക്കലയിലെ ഇസ്പത് ജനറല്‍ ഹോസ്പിറ്റല്‍ അപ്‌ഗ്രേഡ് ചെയ്യുമെന്ന് മോദിയുടെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടയായിരുന്നു യുവാവ് കാല്‍നടയായി പുറപ്പെട്ടത്. സൂപ്പര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സംവിധാനത്തിലേക്ക് ഇസ്പത് ജനറല്‍ ഹോസ്പിറ്റല്‍ ഉയര്‍ത്തുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.

ഒഡീഷയില്‍ നിന്നും യാത്ര തിരിച്ച ബിസ്വാല്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെത്തിയിട്ടും യുവാവിന് മോഡിയെ കാണാനായി സാധിച്ചില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംഗ്രാം മൊഹന്തി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട നേതാവാണ്.്സുരുഡ നിയമസഭാ മണ്ഡലത്തിലെ 38 കാരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണയ ഇദ്ദേഹം മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്തവായ ദണ്ഡാപ്പാനി മൊഹന്തിയുടെ മകനാണ്.ഒഡീഷ നിയമസഭയിലേക്കുള്ള കോണ്‍ഗ്രസിന്റെ പട്ടികയില്‍ ജയിലിലായ മാവോയിസ്റ്റ് നേതാവ് സബാഷാച്ചി പാണ്ടയുടെ ഭാര്യ സുഭശ്രീ പാണ്ഡെയും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്‍പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് സുഷമ.ഒഡീഷയിലെ റൂര്‍ക്കേല നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ബിസ്വാളിനെ നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button