Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Jobs & VacanciesLatest NewsEducation & Career

അദ്ധ്യാപക തസ്തികകളില്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്‍സെക്കണ്‍റി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഹയര്‍സെക്കണ്‍റി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ഓരോ ഒഴിവും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, തമിഴ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ്) റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുമാണ് ഉള്ളത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം (പി.ഒ) ഇടുക്കി പിന്‍- 685589 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446771177.

shortlink

Related Articles

Post Your Comments

Related Articles


Back to top button