ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2788 ഒഴിവുകളാണ് ഉള്ളത്. bsf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് ഒഴിവുകളുടെ വിശദവിവരങ്ങൾ നൽകിയിരിക്കുന്നത്.
Read Also : മലപ്പുറത്ത് റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കൂട്ടയടി: അഞ്ച് പേര് അറസ്റ്റിൽ
2788 ഒഴിവുകളിൽ 2651 തസ്തികകൾ പുരുഷ ഉദ്യോഗാർത്ഥികൾക്കും 137 എണ്ണം സ്ത്രീകൾക്കുമാണ്. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ റൗണ്ട്, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ rectt.bsf.gov.in എന്ന വെബ്സൈറ്റിലൂടെ നല്കാം. അവസാന തീയതി: ഫെബ്രുവരി 28.
Post Your Comments