Latest NewsKerala

80ലക്ഷം അടിച്ച ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായില്ല

പത്തനംതിട്ട: കേരള സര്‍ക്കാറിന്റെ ‘കാരുണ്യ’ യുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല. 80 ലക്ഷം സമ്മാനമുള്ള ‘കെബി 114954’ നമ്പര്‍ ഭാഗ്യക്കുറി വിറ്റത് പത്തനംതിട്ട ചിറ്റാര്‍ ജംക്ഷനിലെ റെഡ് ചില്ലീസ് ലക്കി സെന്റര്‍ ആണ്. ഇന്നലെ വൈകിട്ട് പത്തനംതിട്ട ലോട്ടറി ഓഫിസില്‍ നിന്ന് വിവരം അറിഞ്ഞതു മുതല്‍ അന്വേഷണത്തിലാണ്.

കൂട്ടമായി ടിക്കറ്റ് വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലുമാകാം ഭാഗ്യശാലിയെന്നാണ് കരുതുന്നത്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവരോട് വിവരം തിരക്കിവരികയാണ്. നേരിട്ട് വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആദ്യമായാണ് ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഇതിന് മുന്‍പ് വലിയ തുക ലഭിച്ചത് അക്ഷയ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ്.

shortlink

Related Articles

Post Your Comments


Back to top button