ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ തീപിടുത്തമുണ്ടായി. താഴത്തെ നിലയിലുളള ട്രോമ വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. 12 ല്‍ പരം അഗ്നിശമന സേനയുടെ വാഹനങ്ങള്‍ സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു. സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണ്.
താഴത്തെ നിലയില്‍ മറ്റാരും കുരുങ്ങികിടക്കുന്നില്ല എന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് താഴത്തെ നിലയില്‍ നിന്ന് രോഗികളേയും മറ്റും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിലെ വെെദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്.
Post Your Comments