Latest NewsIndia

പാക്കിസ്ഥാനില്‍ നിന്നാല്‍ ചിലപ്പോള്‍ ജയിച്ചേക്കും ; കോണ്‍ഗ്രസിനെ കുത്തി റാം മാധവ്

ഗുവഹാട്ടി: പാക്കിസ്ഥാനില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കാള്‍ തയ്യാറായാല്‍ ഒരു പക്ഷേ ജയിച്ചേക്കുമെന്ന് കോണ്‍ഗ്രസിനെ കണക്കിന് കുത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. പറ‍ഞ്ഞതിന്‍റെ പൊരുള്‍ എല്ലാവരും കാണുന്നതല്ലേ. കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്ററിലൂടെയുളള അഭിപ്രായങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതികരണം ലഭിക്കുന്നത് എവിടെ നിന്നാണ് . പാക്കിസ്ഥാനില്‍ നിന്നാണ്. പാക്കിസ്ഥാന് വേണ്ടിയേണോ അതോ മതൃരാജ്യത്തിന് വേണ്ടിയാണോ ഇവരുടെ പ്രവര്‍ത്തനം.ഏവരിലും അത് സംശയമുയര്‍ത്തുകയാണ്. നമ്മുടെ സെെനികരെ പോലും അവര്‍ സംശയിക്കുന്നു. സര്‍ക്കാരിന്‍റെ നല്ല പ്രവൃത്തിയെ അംഗീകരിക്കാന്‍ തയ്യാറല്ല അവര്‍.

നോക്കൂ കോണ്‍ഗ്രസിന്‍റെ പ്രചരണ വേദികളെല്ലാം മോദിയുടെ പേര് അലയടിക്കുകയാണ്. പ്രിയങ്കയുടെ ചില ക്ഷേത്ര സന്ദര്‍ശനങ്ങളിലും സ്ഥിതി മറിച്ചല്ല എന്ന് അറിവുളളതാണല്ലോ. തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് സാധാരണ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യമാണ് മുഴങ്ങാറുളളത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഇതിന് അപവാദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button