സുല്‍ത്താന്‍ ബത്തേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നു. വയനാട്ടിലാണ് ചര്‍ച്ച. വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യനാണ് വയനാട്ടില്‍ യോഗം ചേരുന്നത്. ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനാണ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്. നാളെ പത്ത് മണിക്ക് ഡിസിസി ഓഫീസിലെത്താനാണ് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരയോഗം വിളിച്ചതെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ ഉമ്മന്‍ചാണ്ടി നേരിട്ട് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റായ ടി.സിദ്ധീഖിനെ വയനാട്ട് സീറ്റിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Post Your Comments