ന്യൂഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട നാലു ചിനൂക് ഹെലികോപ്റ്ററുകള്‍ തിങ്കളാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. സി.എച്ച് 4 7എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകാളാണ് തിങ്കളാഴ്ച എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യോമസേനക്ക് നല്‍കുന്നത്. നിരവധി പരീക്ഷണ പറക്കലിന് ശേഷമാണ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
പാകിസ്ഥാന്‍ അതിര്‍ത്തികളിലും ചെെനീസ് അതിര്‍ത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകള്‍ നിയോഗിക്കുന്നത്. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വേഗത കൂടുതലാണ് ചിനൂക്കിന്. മണിക്കൂറില്‍ 302 കിലോമീറ്ററാണ് ചിനൂക്കിന്റെ പരാമാവധി വേഗത. ചിനൂക് ചി.എച്ച്-എഫ് ഹെലികോപ്റ്ററിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്.
Post Your Comments