Latest NewsIndia

മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡയാണ് പിന്തുണ പ്രഖ്യാപിച്ചത് .

അന്തരിച്ച കോണ്‍ഗ്രസ് എംപി എം എച്ച് അംബരീഷിന്റെ ഭാര്യയും മുന്‍ സിനിമാ നടിയുമായ സുമലത കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് എതിരെയാണ് മത്സരിക്കുന്നത്.മാണ്ഡ്യയില്‍ സുമലതയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി എച്ച്ഡികുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ്.

മകനോ തനിക്കോ വേണ്ടിയല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മാണ്ഡ്യയിലെ ജനങ്ങള്‍ക്കുവേണ്ടിയും അംബരീഷിന്റെ ആരാധകര്‍ക്കുവേണ്ടിയാണെന്നും സുമലത പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ ദിനമായിരുന്നു അതെന്നും മാണ്ഡ്യയിലെ ജനങ്ങളാണ് ഇരുട്ടില്‍നിന്ന് തന്നെ പുറത്തേക്ക് കൊണ്ടുവന്നതെന്നുമായിരുന്നു അംബരീഷിന്റെ വിയോഗത്തെക്കുറിച്ച് സുമലത പറഞ്ഞു.

മാണ്ഡ്യയിലെ നിരവധി റിബല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. സുമലതയ്ക്ക് കന്നട സിനിമാമേഖലയുടെ പുര്‍ണ്ണപിന്തുണയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button