Latest NewsKeralaNews

ചെര്‍പ്പുളശ്ശേരി പീഡനക്കേസ്; നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് എ.കെ ബാലന്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരില്‍ നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എ കെ ബാലന്‍. പരാതിയില്‍ പൊലീസ് അന്വേഷണം നടക്കട്ടെ. ഇതിന്റെ സത്യസ്ഥിതി പുറത്ത് വരട്ടെയെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ ആരാണെന്നറിയാം. ഗൂഢാലോചനയും അറിയാം. പറയേണ്ട സമയത്ത് പുറത്ത് പറയുമെന്നും എ കെ ബാലന്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി അപേക്ഷ നല്‍കും. സംഭവസ്ഥലത്തെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയണമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രകാശനെ ഒറ്റപ്പാലം സബ്ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button