വ്യാജവാര്‍ത്തകളുടെ പ്രചരണം ശക്തമായി നിയന്ത്രിക്കുന്നതിന് ഫോര്‍വേഡ് മെസേജില്‍ പുതിയ രണ്ട് അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ് ആപ്പ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നീ സംവിധാനങ്ങളാണ് സുരക്ഷയുടെ ഭാഗമായി വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്.
നമ്മള്‍ അയച്ച സന്ദേശം എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനാണ് ഫോര്‍വേഡിങ് ഇന്‍ഫോ എന്ന സംവിധാനം. പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതിനായി മെസേജ് ഇന്‍ഫോ സെക്ഷനില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങളുടെ എണ്ണം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ പങ്കുവെക്കപ്പെട്ടു എന്ന് കാണാന്‍ കഴിയില്ല. മാത്രമല്ല, നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ കാണുക. നിലവില്‍, വാട്‌സാപ്പിന്റെ 2.19.80 ആന്‍ഡ്രോയിഡില്‍ അപ്‌ഡേറ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments