ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ ബിജെഡിഎസ് തന്നെ മത്സരിക്കുമെന്ന് തുഷാർ പറഞ്ഞു. തൃശൂരും പത്തനംതിട്ടയുമായി പാക്കേജില്ല. തൃശൂർ മണ്ഡലം ബിജെപി ഏറ്റെടുക്കില്ല. മത്സരിക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും തുഷാർ. തിങ്കളാഴ്ച പാർട്ടി യോഗം ചേർന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും തുഷാർ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുമ്പിൽ തുഷാർ ഉപാധികൾ വെച്ചിട്ടുണ്ട്. തൃശൂരിൽ തൊട്ടാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് തുഷാർ ആവശ്യപ്പെട്ടെന്നാണ് സൂചന.എന്നാൽ ബിജെപി നേതൃത്വം ഉറപ്പ് നൽകിയിട്ടില്ല.
Post Your Comments