ക്വാലാലംപൂര്‍: സുൽത്താൻ അസ്ലന് ഷാ കപ്പ് ഹോക്കി 2019 ടൂർണമെന്റിന് ഇന്ന് മുതൽ ആരംഭിക്കും. ജയത്തുടക്കം ലക്ഷ്യമിട്ടു ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡൽ ജേതാക്കളായ ജപ്പാനുമായി ഏറ്റുമുട്ടും. മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമിൽ മലയാളി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷ് ഇടം നേടിയിട്ടുണ്ട്. അതേസമയം സ്ഥിരം പരിശീലകന്റെ അഭാവവും ചില പ്രമുഖ താരങ്ങളുടെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയാകാനും സാധ്യത.
And it’s matchday!
Our favorite #MenInBlue are back in action for @azlancup! Here’s a look at the opening day fixtures. #IndiaKaGame pic.twitter.com/etI3uqWhdG
— Hockey India (@TheHockeyIndia) March 23, 2019
മലേഷ്യയിൽ ഇന്ത്യന്‍ സമയം വൈകീട്ട് നാലിനായിരിക്കും മത്സരം ആരംഭിക്കുക. കാനഡ, തെക്കന്‍ കൊറിയ , മലേഷ്യ. ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളും പോരാട്ടത്തിനായി ഇന്നിറങ്ങും. കഴിഞ്ഞ തവണത്തെ ടൂർണമെന്റിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടിരുന്നു. 1985, 1991, 1995, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്.
Post Your Comments