തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കും, ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉണ്ടാകും എന്നാണ് സൂചന. രാഹുല്‍ മത്സരിക്കണമെന്ന കെപിസിസിയുടെ തീരുമാനം പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.വിഷയത്തെ കുറിച്ച് എ.കെ ആന്റണിയും കെ.സി വേണു ഗോപാലും ചര്‍ച്ച നടത്തിയെന്നും ചെന്നിത്തല അറിയിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി തീരുമാനം എ.ഐ.സി.സിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നുതന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
അതേസമയം രാഹുലിനായി പിന്മാറിയെന്ന് നേരത്തേ വയനാട് സീറ്റില്‍ മത്സരിക്കാന്‍ ധാരണയായിരുന്ന ടി സിദ്ദിഖ് പറഞ്ഞു.
Post Your Comments