ന്യൂഡല്‍ഹി: കേരളത്തില്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യം രാഹുല്‍ ഗാന്ധി സ്വയം തീരുമാനിക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല. അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമി. അതിനിടയില്‍ കേരളത്തില്‍ നിന്നുള്ള ആവശ്യത്തിന് നന്ദിയുണ്ടെന്നും രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയുള്ള സൂചനകളാണ് സുര്‍ജേവാലയുടെ വാക്കുകളില്‍ നിന്ന് ലഭിക്കുന്നത്. നേരത്തെ അമേഠി വിട്ട് മറ്റൊരിടത്തും പോകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ അതില്‍ നിന്ന് അയഞ്ഞിട്ടുണ്ട്. അതേസമയം കേരളത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കുമെന്നാണ് അറിയുന്ന സൂചന.
Post Your Comments