കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെപ്പോയാലും എല്ലാ ദിവസവും നുണ പറയുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങി രാജ്യത്തുനിന്നും ഒളിച്ചോടിയ വ്യവസായികളുടെ കാവല്‍ക്കാരനാണ് മോദിയെന്നും രാഹുൽ ആരോപിക്കുകയുണ്ടായി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ പോരുതുന്ന കോണ്‍ഗ്രസിനൊപ്പം നിങ്ങള്‍ക്ക് നില്ക്കാം. അതല്ലെങ്കില്‍, മതത്തിന്റെയും ജാതിയുടേയും പേരില്‍ രാജ്യത്തെ വിഘടിപ്പിക്കുന്ന ബിജെപിക്കും ആര്‍എസ്എസിനും ഒപ്പം ചേരാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments