പാലക്കാട് : ആലത്തൂരിലെ യുഡിഎഫ് പ്രതിനിധി രമ്യാ ഹരിദാസിന്റെ പ്രചാരണ പരിപാടിയിൽ പാട്ടു പാടി പി ജെ ജോസഫ്. മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍, കർഷകരുടെ ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് സംസാരിച്ചതിന് ശേഷം രമ്യാ ആലത്തൂരിൽ പാട്ടും പാടി ജയിക്കുമെന്ന് ജോസഫ് പറഞ്ഞു.
തുടർന്ന് ജോസഫ് പാട്ടിലേക്ക് കടക്കുകയായിരുന്നു. തനിക്കൊപ്പം പാടാന്‍ വേദിയിലിരുന്ന സ്ഥാനാര്‍ത്ഥിയെയും പി.ജെ ജോസഫ് ക്ഷണിച്ചു. ‘താരാരം താരെ പോടടാ
പോടടാ താരാരം താരെ പോടടാ’ എന്ന വായ്ത്താരിയിൽ തുടങ്ങി ‘ഇഡ്ലി മേലെ ചട്നി പോടടാ..
ചട്നി മേലെ ഇഡ്ലി പോടടാ’ എന്ന തമിഴ് വരികളിലാണ് ഗാനം അവസാനിപ്പിച്ചത്.
തുടർന്ന് വായ്ത്താരിക്ക് വേദിയില്‍ കയ്യടികള്‍ ഉയര്‍ന്നു. കയ്യടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പി ജെ തുടര്‍ന്ന് പാടി. പാട്ടിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Post Your Comments