ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ അമേത്തിയിൽ പോരാട്ടം കനക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി സ്ഥാനാർഥി. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി അമേത്തിയില്‍ മത്സരിച്ചിരുന്നുവെങ്കിലും ഒരു ലക്ഷം വോട്ടിന്‍റെ ലീഡിലായിരുന്നു വിജയിച്ചിരുന്നത്. 2014 ലെന്ന പോലെ ദേശിയ ശ്രദ്ധ നേടുന്ന പോരാട്ടമാണ് ഇത്തവണയും യുപിയിലെ അമേഠിയില്‍ നടക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി അമേഠിയില്‍ സജീവമായിരുന്നു.
കേന്ദ്ര മന്ത്രിയുടെ തിരക്കിനിടയിലും അവര്‍ മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തി. അടുത്തിടെ അമേഠിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എടുത്തു പറഞ്ഞു രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.ജയിച്ച എംപിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അമേഠിക്കായി തോറ്റ സ്മൃതി ഇറാനി ചെയ്തുവെന്നായിരുന്നു മോദിയുടെ പ്രസംഗം. എംപിയായ രാഹുലിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് ആരോപിച്ചു ബിജെപി അമേത്തിയില്‍ പോസ്റ്റര്‍ പ്രചാരണവും നടത്തിയിരുന്നു.
വിവിധ പരിപാടികളുമായി അമേത്തിയില്‍ ഇടയ്ക്കിടെ എത്തുന്ന സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്.ഈ സാഹചര്യത്തില്‍ തന്നെയാണ് രാഹുലിനെതിരെ സ്മൃതിയെ ബിജെപി മത്സര രംഗത്ത് വീണ്ടും ഇറക്കിയിരിക്കുന്നത്. 1977 ല്‍ ജനതാ പാര്‍ട്ടിയും 1998 ല്‍ ബിജെപിയും ജയിച്ചതൊഴിച്ചാല്‍ എല്ലാ കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുല്‍ ഗാന്ധി രണ്ടു മാസം മുന്‍പുതന്നെ ഇവിടെ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു.നിലവില്‍ കേന്ദ്ര മന്ത്രിയാണ് സ്‍മൃതി ഇറാനി.
ജയിച്ച രാഹുൽ ഗാന്ധിയേക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നത് പരസ്യമായ രഹസ്യം തന്നെയാണ്. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെ പ്രധാനമന്ത്രിയും അഭിനന്ദിച്ചിരുന്നു. അതെ സമയം തലമുറകളുടെ വിജയ പാരമ്പര്യവുമായാണ് അമേത്തിയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ഇത്തവണ അമേത്തി രാഹുലിനെ കയ്യൊഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Post Your Comments