ന്യൂ ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്. ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി
കളെയാണ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ ഫത്തേപൂര്‍ സിക്രിയില്‍ നിന്നും. മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൌധരി തെലങ്കാനയിലെ ഖമ്മം മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
Congress party releases 7th list of 35 candidates. Renuka Chowdhury to contest from Khammam (Telangana), Imran Pratapgarhi to contest from UP's Moradabad (in place of Raj Babbar), Preeta Harit from UP's Agra, Raj Babbar from UP's Fatehpur Sikri. #LokSabhaElections2019 pic.twitter.com/wLEnMHihSg
— ANI (@ANI) March 22, 2019
അതേസമയം ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് സംബന്ധിച്ച് ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കുമെന്ന വിവരം പാറ്റ്നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പുറത്തുവിട്ടത്. ഉപേന്ദ്ര കുശ്വാവാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) അഞ്ച് ഇടത്തും മുകേഷ് സാഹ്നിയുടെ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന് ഇടത്തും മത്സരിക്കും. സിപിഐയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താത്തതിനാൽ കനയ്യകുമാറിനു സീറ്റില്ല.
Congress party releases list of 54 candidates for the elections to the legislative assembly of Odisha. Jayadev Jena to contest from Anandapur, Biplab Jena to contest from Angul. pic.twitter.com/lmQHHWkkxm
— ANI (@ANI) March 22, 2019
Post Your Comments