ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ കളിമറന്ന് കോഹ്ലിപ്പട. ഐപിഎല്ലിന്റെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് പുറത്തായി. ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ഓപ്പണറായി ഇറങ്ങി അവസാനം പുറത്തായ പാര്‍ഥിവ് പട്ടേലാണ്(35 പന്തില്‍ 29) ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. കോഹ്ലിയും എ.ബി.ഡിവില്ലിയേഴ്സും അടക്കം വേറൊറ്റ ബാറ്റ്സ്മാന്മാർക്കും കളത്തിൽ ശോഭിക്കാൻ കഴിഞ്ഞില്ല. ഇരുവരേയും ഹര്ഭജന് സിംഗിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്ത് പുറത്താക്കി. വിന്‍ഡീസ് താരം ഷിറോണ്‍ ഹെറ്റ്മെയര്‍ റണ്ണൗട്ടായി പുറത്തായതും ബാംഗ്ലൂരിന് തിരിച്ചടിയായി.
Post Your Comments