കൊച്ചി: ഒടുവില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ കാര്യങ്ങളെല്ലാം കലങ്ങിതെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എന്ന പ്രഖ്യാപനം വന്നതോടെ രാഹുലിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കര്‍. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ നമ്മളാരും ഇത്രയും കരുതിയില്ലെന്നും ജയശങ്കര്‍ പരിഹസിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ നമ്മളാരും ഇത്രയും കരുതിയില്ല.ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കല്‍ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും പരിഗണനയില്‍ ഉണ്ടായിരുന്നുള്ളൂ.സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വമ്ബിച്ച കടിപിടി നടന്നു. ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദല്‍ഹിയില്‍ നിന്ന് പിണങ്ങിപ്പോയി. ഒടുവില്‍ ടി സിദ്ദിഖിന്റെ പേര് സര്‍വ സമ്മതമായി അംഗീകരിച്ചു.
സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി. മതിലെഴുത്ത് പകുതിയായി. പോസ്റ്ററിന്റെ അച്ചടി ശിവകാശിയില്‍ തകൃതിയായി നടക്കുന്നു.അപ്പോഴാണ് രാഹുല്‍ജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേതിക്കു പുറമെ ദക്ഷിണേന്ത്യയില്‍ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കില്‍ ഉത്തമം. പാവം സിദ്ദിഖ്. നേതാവിനു വേണ്ടി ‘സന്തോഷ സമേതം’ പിന്‍മാറി. രാഹുലിന്റെ മഹാമനസ്‌കതയെ കോണ്‍ഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരം എന്നുമാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
Post Your Comments