KeralaLatest News

ആറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയില്‍

വയനാട്: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കഞ്ചാവ് കാറില്‍ കടത്തുന്നതിനിടയിൽ ഇന്ന് പുലർച്ചെയാണ് ഇരുവരും പിടിയിലാകുന്നത്. സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പരിശോധന കർശനമാക്കിയത്.ഇതിന്റെ ഭാഗമായി ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button